പാലായില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ പാലാ റിവര്‍വ്യൂ റോഡില്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം ഉണ്ടായത്. വണ്‍വേ തെറ്റിച്ച് റിവര്‍ വ്യൂ റോഡിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഭരണങ്ങാനം പൂവത്തോട് പോര്‍ക്കാട്ടില്‍ ലിജിയുടെ മകന്‍ എബ്രോണ്‍ ആണ് പരിക്കേറ്റത്. ഇയാളെ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഭരണങ്ങാനം മറ്റപ്പിള്ളില്‍ സിനോഷ് ഓടിച്ച, ഓട്ടോയാണ് അപകടത്തില്‍ പെട്ടത്.





0 Comments