ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍ എന്നും സഹകരണ ബാങ്കുകള്‍ നിലനില്‍ക്കേണ്ടത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഹകരണ ബാങ്കുകളുടെ ഭരണ നേതൃത്വത്തില്‍ എത്തുന്നവര്‍ ജനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ സഹകരണബാങ്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംവിആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന കാന്‍സര്‍ ചികിത്സ പദ്ധതിയുടെ ധാരണപത്രം കൈമാറുന്ന ചടങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍ എംഎല്‍എ.
ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് ബിജു കുംബിക്കന്‍ അധ്യക്ഷത വഹിച്ചു. എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സഹകരണ ബാങ്ക് അംഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രൊ വൈസ് ചാന്‍സിലറുമായ പ്രൊഫസര്‍ കുരുവിള ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ രഞ്ജിത് കുമാര്‍ സിബി ചിറയില്‍, സജി വള്ളവും കുന്നേല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭന കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments