Breaking...

9/recent/ticker-posts

Header Ads Widget

കിഴക്കേ ഗോപുര നട അലങ്കാര ഗോപുര നിര്‍മ്മാണം പുനരാരംഭിച്ചു


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിലെ അലങ്കാര ഗോപുര നിര്‍മ്മാണം പുനരാരംഭിച്ചു.  14 ലക്ഷം രൂപ ചെലവിട്ടാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. ക്ഷേത്ര  ഉപദേശക സമിതി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ രൂപരേഖ അംഗീകരിക്കുകയും അതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. ദേവസ്വം  മന്ത്രി വി. എന്‍ വാസവന്‍ പ്രത്യേകം താല്‍പര്യമെടുത്തതായി ഉപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു. 

സോയില്‍ ടെസ്റ്റ് നടത്തി, സ്തപതിയുടെയും  എന്‍ജിനീയറുടെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വാഹനത്തില്‍ ആനയെ ക്ഷേത്ര കിഴക്കേനടയില്‍ എത്തിക്കാന്‍ കഴിയും വിധം ഉയരത്തിലാണ് നിര്‍മ്മാണം  നടത്തുന്നത്. ആറ് പില്ലറുകളിലാണ് പുതിയ ഗോപുരം. ഉയരുന്നത്. നാലുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ മഹേഷ് രാഘവന്‍, അഡ്വക്കേറ്റ് ബി മണികണ്ഠന്‍ നായര്‍, ഗുണശേഖരന്‍ എന്നിവര്‍ പറഞ്ഞു.


Post a Comment

0 Comments