സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് പതിനായിരത്തിനു മുകളിലെത്തി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 10110 രൂപയായാണ് ചൊവ്വാഴ്ച വില ഉയര്‍ന്നത് . ഗ്രാമിന് ഒറ്റ ദിവസം ആയിരത്തോളം രൂപ വില ഉയര്‍ന്നപ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 80880 എന്ന സര്‍വകാല റെക്കോഡിലാണ്. ജി എസ് ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഒരു പവന്‍ ആഭരണത്തിന് 90,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. നിലവില്‍, ഒരു ഗ്രാം സ്വര്‍ണത്തിന് 11000 രൂപയോളം നല്‍കേണ്ടി വരും. ഓഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
18 ദിവസത്തിനുള്ളില്‍ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 8300 ആണ്. വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്. ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 133 രൂപയാണ്. സ്വര്‍ണ്ണ വില എത്തും പിടിയുമില്ലാതെ കുതിച്ചുയരുന്നത് സ്വര്‍ണ്ണാഭരണങ്ങളോട് ഏറ്റവുമധികം താല്പര്യം കാണിക്കുന്ന മലയാളികളെ അമ്പരപ്പിക്കുകയാണ്. അന്താരാഷ്ടതലത്തില്‍ വ്യാപാര വാണിജ്യ മേഖലകളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കരുതുന്നതും വിലവര്‍ധനവിനു കാരണമായതായി പറയപ്പെടുന്നു.
0 Comments