കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ നടന്നു. ക്ലബ്ബ് ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. പാട്ടും കളികളും വിവിധ മത്സരങ്ങളും ആയി ക്ലബ് അംഗങ്ങള്‍ രാവിലെ 10 മുതല്‍ ഒരുമിച്ചു കൂടി. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയതിന് പുറമേ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയാണ് ഓണാഘോഷം അവസാനിപ്പിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ചാഴിശ്ശേരില്‍, സെക്രട്ടറി ഷാജി കളപ്പുര, ട്രഷറര്‍ ജോളി തടത്തില്‍, ചാര്‍ട്ടേഡ് പ്രസിഡന്റ് ഷോണി പുത്തൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു.





0 Comments