പാലാ നഗരസഭയിലെ 22-ാം വാര്‍ഡിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നവംബര്‍ 16-ാം തീയതി ചൊവ്വാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ഹെല്‍ത്ത് ആന്‍് വെല്‍നസ് സെന്റര്‍ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. വെല്‍നസ് സെന്റര്‍ അരുണാപുരം, മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിപാലന സൗകര്യ മൊരുക്കുമെന്ന് വാര്‍ഡ് കൗണ്‍സിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു. അരുണാപുരം ബൈപാസ് റോഡില്‍ പൂര്‍ണശ്രീ ബില്‍ഡിങ്ങില്‍ ആണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവര്‍ത്തന സമയം. ഡോക്ടര്‍, നേഴ്സ്, ഫാര്‍മസി സേവനങ്ങള്‍ സൗജന്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്. അരുണാപുരം വാര്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച 2.30 ന് ജോസ് K മാണി MP നിര്‍വഹിക്കും
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 75 ലക്ഷം രൂപ ഘട്ടം ഘട്ടമായി മുടക്കിയാണ് നഗരസഭ പുതിയ കിണറും,പമ്പ് ഹൗസും ഫില്‍ട്ടര്‍ സിസ്റ്റവും സ്ഥാപിച്ചത്. ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലഭിക്കുമെന്ന് കൗണ്‍സിലര്‍ സാവിയോ കാവുകാട്ട് പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് കിണറും,പമ്പ് ഹൗസും തീര്‍ത്തിട്ടുള്ളത്. ആധുനിക രീതിയില്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. അരുണാപുരം കരെപ്പാറ അംഗനവാടിയുടെ നവീകരണ പ്രവര്‍ത്തങ്ങളും നടന്നു വരികയാണ്. പൂര്‍ണമായും നവീകരിച്ച് സ്മാര്‍ട്ട് അംഗണവാടി ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് നടപ്പാക്കുന്നതെന്നും കൗണ്‍സിലര്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍, വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പുനരാരംഭിക്കല്‍, മുനിസിപ്പല്‍ എ.സി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് വെയിറ്റ് ഷെഡ് നവീകരണം തുടങ്ങിയ മുനിസിപ്പല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കി വരുന്നതായും സാവിയോ കാവുകാട്ട് പറഞ്ഞു.





0 Comments