ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് കുര്യന്‍ രാജിവച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. വര്‍ക്കി പുതിയാപറമ്പില്‍, കര്‍ഷക യൂണിയന്‍ ജില്ലാ സെക്രട്ടറി സി.ജെ. മാത്യു ചാമക്കാലാ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ജോര്‍ജ് തലയണക്കുഴി, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എ. ഷാജു കരിവേലില്‍, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി സജിന്‍ കുര്യന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ബിനോയ് കെ. ജോര്‍ജ് കുറുപ്പുംതുണ്ടം, ലൂക്കാ കുര്യന്‍ തോക്കനിയില്‍, വൈസ് പ്രസിഡന്റ് എ.ടി. തോമസ് ആനിത്തോട്ടത്തില്‍, എന്നിവരും ജയിംസ് കുര്യനൊപ്പം ജനാധിപത്യ കേരള കോണ്‍ ഗ്രസില്‍ നിന്നും രാജിവച്ചു.ഭാവി രാഷ്ട്രിയ പരിപാടികള്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ജെയിംസ് കുര്യന്‍ അറിയിച്ചു.





0 Comments