കളത്തൂര്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി. പ്രസിഡന്റ് സിറിയക് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളത്തൂര്‍ സെന്റ് മേരിസ് പള്ളി വികാരി റവ. ഫാദര്‍ സൈറസ് വേലംപറമ്പില്‍ ഉത്ഘാടനം നിര്‍വഹിച്ചു. കോര്‍വ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി ചന്ദ്രകുമാര്‍ മുഖ്യ പ്രഭാഷണവും, തോമസ് ജോര്‍ജ് കുളത്താശേരില്‍ ഓണസന്ദേശവും നല്കി. പി ജെ മൈക്കിള്‍ 15-ാം വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ഗര്‍വാസിസ്, വനിതാ വിഭഗം പ്രസിഡന്റ് സന്ധ്യ സുരേഷ്, സെക്രട്ടറി ജയസ്മിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ സുഭാഷ്‌കുമാര്‍ പി സി, ജനറല്‍ സെക്രട്ടറി കെ സി ഉണ്ണികൃഷ്ണന്‍, ഖജന്‍ജി സദാനന്ദന്‍ പി എസ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് കുമാര്‍ പി സി, അനില്‍ വി കെ, രക്ഷാധികാരി പി റ്റി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. പായസവിതരണവും കലാപരിപാടികളും നടന്നു.
0 Comments