Breaking...

9/recent/ticker-posts

Header Ads Widget

കുരിശുമല- മാളോല കുടിവെള്ള പദ്ധതിയുടെ ജല സംഭരണി ഉദ്ഘാടനം



കാണക്കാരി പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച, കുരിശുമല- മാളോല കുടിവെള്ള പദ്ധതിയുടെ ജല സംഭരണി മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം  ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും  മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുവാന്‍  കിഫ്ബി യിലൂടെ  93 കോടി രൂപ ചിലവ് വരുന്ന ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. 
2020 - 21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 6.67 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാണക്കാരി പഞ്ചായത്തിലെ 4,5 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന പ്രദേശമായ മാളോല, കാപ്പിലോരം, കുരിശുമല, ഒറ്റപ്പിന എന്നീ മേഖലയില്‍ വെള്ളം എത്തിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ അടക്കമുള്ള മറ്റ് ജനപ്രതിനിധികളുടെ പരിശ്രമ ഫലമായാണ്  ടാങ്ക് നിര്‍മ്മാണത്തിന് സ്ഥലം ലഭിച്ചത്. ടാങ്ക് നിര്‍മ്മാണത്തില്‍ വഴിക്കായും സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ തോമസ് ചെറിയാന്‍ ഊന്നുകല്ലേല്‍, ഷാജിമോന്‍ കറുത്തപാറ, ജോസഫ് തോമസ് എളൂക്കാലായില്‍ എന്നിവരെ മന്ത്രി ചടങ്ങില്‍ പൊന്നാട അണിയിച്ച്  ആദരിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു. കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുനില്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയപുരയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ കാണക്കാരി അരവിന്ദാക്ഷന്‍, ലൗലി മോള്‍ വര്‍ഗീസ്, തമ്പി ജോസഫ്, ബിന്‍സി സിറിയക് സാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments