Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യമുക്തം പദ്ധതിയുടെ ഉദ്ഘാടനം നടത്തി



കിടങ്ങൂര്‍ പഞ്ചായത്തിലെ  വിവിധ വാര്‍ഡുകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കുക എന്ന ഉദ്ദേശവുമായി  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ക്ക് പുരോഗമിക്കുന്നു. കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ ഡോ. മേഴ്സി ജോണിന്റെ പദ്ധതി വിഹിതമായ 5.3 ലക്ഷം  രൂപ കൊണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കിയതിനു ശേഷം സിസിടിവി സ്ഥാപിച്ചു സംരക്ഷണം ഏര്‍പ്പെടുത്തുന്ന പദ്ധതി പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി  എം എല്‍ എ അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിച്ചു. 

 പാമ്പാടി ബ്ലോക്ക് പ്രസിഡന്റ് ബെറ്റി റോയ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍  ജോസ്‌മോന്‍ മുണ്ടക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. എം ബിനു,, ബ്ലോക്ക് മെമ്പര്‍  അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് മെമ്പര്‍ മിനി ജെറോം ഉള്‍പ്പെടെ വിവിധ രാഷ്രീയ സാമൂഹ്യ  നേതാക്കള്‍ പങ്കെടുത്തു.  ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനിലും പാലത്തിനു സമീപവും കക്കൂസ് മാലിന്യം സ്ഥിരമായി തള്ളുന്ന മുത്തോലത്തു ഹാളിന്റെ സമീപവും കട്ടച്ചിറ ചെക്ക് ഡാമിന്റെ അടുത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.  പഞ്ചായത്തില്‍ സ്ഥാപിച്ച സ്‌ക്രീനിലൂടെ നിരീക്ഷണം നടത്താനാകും.  5.2 ലക്ഷം ഫണ്ട് ഉപയോഗിച്ച് നാലാം വാര്‍ഡില്‍ ഗോള്‍ഡന്‍ ക്ലബിന് സമീപം ഉപയോഗ ശൂന്യമായ കുളിക്കടവ് പുനര്‍നിര്‍മ്മിച്ചു സ്ഥലവാസികള്‍ക്കു പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ സജ്ജീകരണം ഒരുക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം മലിനമായിരുന്ന വഴിയോരം , ചേര്‍പ്പുങ്കല്‍ റെസിഡന്ഷ്യല്‍ അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെ പൂന്തോട്ടം നിര്‍മ്മിച്ച് മനോഹരമാക്കി.

Post a Comment

0 Comments