പാലായിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി വേലിക്കകത്ത് കെ. കെ. നാരായണന്‍ (ബ്ലൂമൂണ്‍ നാരായണന്‍) വാഹനാ പകടത്തില്‍ മരണമടഞ്ഞു. 73 വയസ്സായിരുന്നു. നാരായണന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം ചൊവ്വാഴ്ച രാവിലെ കിഴതടിയൂര്‍ ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ഉച്ചകഴിഞ്ഞ് 3 മണിയോടെ മരണപ്പെടുകയായിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെ 10 ന് വലവൂരിലെ വീട്ടു വളപ്പില്‍ നടക്കും.
0 Comments