കേരള പുലയന്‍ മഹാസഭ മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 162-മത് ജയന്തി ആഘോഷം പാലായില്‍ നടന്നു. പാലാ കൊട്ടാരമറ്റത്തുനിന്നും വൈകുന്നേരം നാലിന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് പാലം ജംഗ്ഷനില്‍ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ബിനീഷ് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി രമേശന്‍ മേക്കാനമറ്റം സ്വാഗതം ആശംസിച്ച ചടങ്ങില്‍ മീനച്ചില്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം സഭാ സന്ദേശം നല്‍കി. ഖജാന്‍ജി സന്തോഷ് കെ ആര്‍ നന്ദി രേഖപ്പെടുത്തി. ഘോഷയാത്രയില്‍ 21 ശാഖകളില്‍ നിന്ന് 1500ല്‍ പരം ആളുകള്‍ പങ്കെടുത്തു. വിവിധ കലാരൂപങ്ങളും കലാപരിപാടികളും അരങ്ങേറി.


.webp)


0 Comments