പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടുനോമ്പ് തിരുനാളും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. സമാപനദിവസം നടന്ന പട്ടണ പ്രദക്ഷിണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 , 7 ,9 30,ഉച്ചയ്ക്ക് 12 30, വൈകുന്നേരം 4 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു. വൈകിട്ട് 6 30ന് ആഘോഷമായ പട്ടണപ്രദക്ഷിണം നടന്നു. വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, സഹ വികാരിമാരായ ഫാ. സ്‌കറിയാ മേനാപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈകാരന്മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments