Breaking...

9/recent/ticker-posts

Header Ads Widget

റോഡിനായി സ്ഥലം വിട്ടുനല്‍കി ഗ്രാമപഞ്ചായത്ത് അംഗം



ഗ്രാമവാസികള്‍ക്ക് റോഡിനായി സ്വന്തം സ്ഥലം വിട്ടുനല്‍കി ഗ്രാമപഞ്ചായത്ത് അംഗം മാതൃകയായി.... കാണക്കാരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ എണ്ണച്ചേരി മല ഭാഗത്തുള്ള 40 ഓളം കുടുംബങ്ങള്‍ക്കാണ് സ്വന്തം വീട്ടിലേക്ക് എത്തുന്നതിനായി വഴിയൊരുക്കി വാര്‍ഡംഗം തമ്പി ജോസഫ് മാതൃകയായത്. ഞായറാഴ്ച വൈകുന്നേരം 5:00 മണിക്ക് പുതിയതായി ഒരുക്കിയ റോഡിന്റെ ഉദ്ഘാടനം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ അധ്യക്ഷത വഹിക്കും. റോഡ് നിര്‍മ്മാണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍മാരായ അനീഷ് കെ എം,  ലിസിമോള്‍ ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ഈ റോഡിനായി മുന്‍കൈയെടുത്ത പള്ളി വികാരി ഫാദര്‍ ജോസഫ് പാണ്ടിയമാക്കലിനെ ചടങ്ങില്‍ ആദരിക്കും.



Post a Comment

0 Comments