Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ LLM ആശുപത്രിയില്‍ ഓണം ആഘോഷിച്ചു



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ആശുപത്രിയില്‍ ''ഓണം വൈബ് 2K25' എന്ന പേരില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. പ്രാര്‍ത്ഥനാനൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. ത് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത SVM സ്വാഗതം ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍മാര്‍, സ്റ്റാഫ്, സിസ്റ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്ന്  ഓണപ്പാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട് തുടങ്ങിയവ അവതരിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ സി.ഐ.  മഹേഷ് കെ.എല്‍, ഹോസ്പിറ്റല്‍ ചാപ്ലെയിന്‍ ഫാ. ജോസ് കടവില്‍ചിറ എന്നിവര്‍ ഓണ സന്ദേശം നല്‍കി. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിസ്റ്റര്‍ ലത SVM നന്ദി രേഖപ്പെടുത്തി.



Post a Comment

0 Comments