തിയേറ്ററില്‍ വെച്ച് കളഞ്ഞുപോയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. ഏറ്റുമാനൂര്‍ യുജിഎം തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയ കാണക്കാരി വടക്കേക്കര വീട്ടില്‍ സന്ധ്യാ പ്രകാശിന്റെ മാലയാണ് നഷ്ടപ്പെട്ടത്. തിയേറ്ററില്‍ വച്ച് മാല നഷ്ടപ്പെട്ട വിവരം സന്ധ്യ ഏറ്റുമാനൂര്‍ പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് തിയേറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തിയേറ്ററിലെ സൂപ്പര്‍വൈസറായ മുരളി നടത്തിയ അന്വേഷണത്തില്‍ ശുചീകരണ തൊഴിലാളിക്ക് ലഭിച്ച മാലയുമായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്. അന്‍സലിന്റെ സാന്നിധ്യത്തില്‍ മാല സന്ധ്യയ്ക്ക് കൈമാറി. തിയേറ്റര്‍ ജീവനക്കാരെയും തൊഴിലാളികളെയും SHO എ.എസ് അന്‍സല്‍ അഭിനന്ദിച്ചു. മാല തിരികെ ലഭിച്ചതില്‍ സന്ധ്യ സൂപ്പര്‍വൈസര്‍ മുരളിയോട് നന്ദി അറിയിച്ചു.





0 Comments