ഏറ്റുമാനൂര്‍ ശ്രീമാരിയമ്മന്‍ ട്രസ്റ്റിന്റെയും തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ ഉഷാ സുരേഷ് ഭദ്രദീപ പ്രകാശനം നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഓണസദ്യയും കലാകായിക മത്സരങ്ങളും നടന്നു.
ട്രസ്റ്റ് സെക്രട്ടറി പി പി വിനയകുമാര്‍ ജോ സെക്രട്ടറി സി പി പ്രകാശ്, പ്രസാദ് എംജി വൈസ് പ്രസിഡന്റ് മാരായ പി എച്ച് പ്രദീപ്,എം സി മുരുകന്‍ ഖജാന്‍ജി പി കെ രമേശ് കമ്മറ്റി അംഗങ്ങളായ അശോക് കുമാര്‍, രമേശ് kv, എന്‍ കെ ശിവന്‍കുട്ടി ,അനീഷ് മോഹന്‍, രശ്മി പ്രദീപ്, കൃഷ്ണമ്മ ഹരിഹരന്‍, മഹിളാ സമാജം പ്രസിഡന്റ് രാജമണി കുമാരസ്വാമി യുവജന സമാജം പ്രസ് ശരത് മോഹന്‍, അരുണ്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.
0 Comments