പാലാ സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്ത് മെമ്പര്‍ ജോമോന്‍ വെട്ടിക്കാലായില്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അണ്‍ എയ്ഡഡ് വിഭാഗം പ്രിന്‍സിപ്പല്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി എന്‍എസ്എസ് വോളണ്ടിയേഴ്‌സ് തയ്യാറാക്കിയ വര്‍ണ്ണച്ചിറകുകള്‍ എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നിര്‍വഹിക്കപ്പെട്ടു.
കോഴിമല ട്രൈബല്‍ വില്ലേജ് സന്ദര്‍ശനം, സോഷ്യല്‍ സര്‍വേ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍, ലഹരി വിരുദ്ധ സ്ത്രീശാക്തീകരണ ബോധവല്‍ക്കരണ റാലികള്‍, ഫ്‌ലാഷ് മോബ്, കാല്‍വരി മൗണ്ട് ട്രക്കിംഗ്,പൂന്തോട്ടം നിര്‍മ്മാണം, ബോധവല്‍ക്കരണ ക്ലാസുകള്‍, കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍, കലാ സന്ധ്യകള്‍ തുടങ്ങി വിവിധ കര്‍മ്മ പരിപാടികള്‍ ആണ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍നേതൃത്വംനല്‍കി.





0 Comments