Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ ക്യാമ്പ് നടത്തി.



സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന  സ്വസ്ത് നാരി സശക്ത് പരിവാര്‍  പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ കുടുംബാരോഗ്യത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. നഗരസഭാ ലൗലി ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ബബ്ലു റാഫേല്‍  ആരോഗ്യ  പദ്ധതിയുടെ വിശദീകരണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയന്‍,  JHIശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ലോക ഹൃദയ  ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍  അടിയന്തരഘട്ടത്തില്‍ സിപിആര്‍ നല്‍കുന്നതിനുള്ള പരിശീലനവും നല്‍കി.



Post a Comment

0 Comments