Breaking...

9/recent/ticker-posts

Header Ads Widget

മേച്ചാലില്‍ പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാണി സി. കാപ്പന്‍ MLA നിര്‍വ്വഹിച്ചു



മൂന്നിലവ് പഞ്ചായത്തിലെ മേച്ചാലില്‍ പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാണി സി. കാപ്പന്‍ MLA നിര്‍വ്വഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി വാടക കെട്ടിട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗന്‍വാടി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. 


 ഇല്ലിക്കല്‍ കല്ല്, ഇലവിഴാപൂഞ്ചിറ എന്നീ ടൂറിസ്റ്റ് കേന്ദ്രവുമായി ബന്ധപ്പെട്ട ഈ പ്രദേശവും ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടുമെന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച  മാണി സി കാപ്പന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ചാര്‍ളി ഐസക് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ. മുന്‍ ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി.ഡാനിയേല്‍ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പര്‍ ബിന്ദു സെബാസ്റ്റ്യന്‍ , ഡോ. ബെറ്റി ഡാനിയല്‍ , പയസ് തോമസ്, വി.എസ്.ജോര്‍ജ് , യു.ജെ മാമ്മച്ചന്‍ സോമന്‍ വി.വി. ജോണ്‍സന്‍ ജോസഫ് കുമാരി. കാവ്യശ്രീ , PL ജോസഫ്,ശരണ്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments