Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ ഒരു ഭാഗം തകര്‍ന്നു വീണു



ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഒരു ഭാഗം തകര്‍ന്നു വീണു. എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഒരു മാസം മുമ്പാണ് ഈ ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.  തകര്‍ന്നുവീണ ഭാഗം പതിച്ച് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോരിക്ഷയും ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്നത്.  അപകടസമയത്ത് ഇവിടെ ആളുകള്‍ ഇല്ലാതിരുന്നത് മൂലം വലിയദുരന്തം വഴി മാറി.



Post a Comment

0 Comments