കിടങ്ങൂര്‍ സൗത്ത് ബാലസംഘം ചിറപ്പുറം യൂണിറ്റ് നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഉത്രാടദിനത്തില്‍ വൈകിട്ട് നടന്ന പൊതുസമ്മേളനം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബാലസംഘം യൂണിറ്റ് പ്രസിഡന്റ് അലീന ഷിബു അധ്യക്ഷത വഹിച്ചു. സിപിഎം കിടങ്ങൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.എസ് ജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജോജോ സിറിയക് കാക്കനാട്ട് മെമ്മോറിയല്‍ പ്രതിഭാ പുരസ്‌കാരവും പി.റ്റി ദേവരാജന്‍ മെമ്മോറിയല്‍ ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എം ബിനു, സഹകരണബാങ്ക് പ്രസിഡന്റ് എന്‍ ബി സുരേഷ്, വൈസ് പ്രസിഡന്റ് സിറിയക് തോമസ്, ചന്ദ്രാജി വി.സി, ബിജു റ്റിബി, അരവിന്ദ് ബിജു, ചിഞ്ചു ബാബു, ആതിര പി ദേവജദാസ്, ശ്രേയ ഡി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.





0 Comments