ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് സമാപനം. സമാപന സമ്മേളനം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടന്‍ വിജയരാഘവനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. മോന്‍സ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍,
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനില്‍, ജയമോള്‍ ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ' പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍,ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ വി. ജോസഫ്, സെക്രട്ടറി ആതിര സണ്ണി, അഡ്വ. വി.ബി. ബിനു, ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ജോഷി മാത്യു, പ്രേം പ്രകാശ്, ചിത്ര കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ടു മേള നടന്നു.
0 Comments