Breaking...

9/recent/ticker-posts

Header Ads Widget

വെട്ടിമുകള്‍ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും



ഗ്രാമീണ വായനശാലകള്‍ അനൗദ്യോഗിക സര്‍വ്വകലാശാലകള്‍  ആണെന്ന്  മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. യുവാക്കളെ വായനയുടെ ലഹരിയിലേക്ക് മടക്കി കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച വെട്ടിമുകള്‍ വിക്ടറി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി വി. എന്‍.വാസവന്‍. ലൈബ്രറി പ്രസിഡന്റ്  സിറിള്‍. ജി നരിക്കുഴി അധ്യക്ഷത വഹിച്ചു.  സമ്മേളനത്തില്‍ വെട്ടിമുകള്‍ സേവാഗ്രാം ഡയറക്ടര്‍ റവ. ഫാ. ക്ലീറ്റസ് ഇടശ്ശേരി ഓണ സന്ദേശം നല്‍കി. 


നഗരസഭ കൗണ്‍സിലര്‍  ഇ.എസ്.ബിജു, ലൈബ്രറി താലൂക്ക് കൗണ്‍സില്‍ അംഗം ഡോ.വി.ആര്‍.ജയചന്ദ്രന്‍, മുഖ്യരക്ഷാധികാരി ജോസ് വേമ്പേനി, സെക്രട്ടറി  ജോസ് എം. ഡി.മുണ്ടത്താനം, പ്രശസ്ത കവി ജയശ്രീ പള്ളിക്കല്‍, വൈസ് പ്രസിഡന്റ് ജോസഫ് തോമസ് പാലക്കല്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ രാജേഷ് കെ. ആര്‍ കാടന്‍കുഴി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് മുന്‍പായി വിവിധ കലാ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളായ നിഥിന്‍ അഗസ്റ്റിന്‍ മണ്ണുകുളം, മനു ജെ.പറമ്പേട്ട്, സ്മിതാ സുനില്‍ ആര്യന്‍കാലാമഠം, സുധാകരന്‍ കെ കണ്ണന്‍കരയത്ത്, സുരേഷ് എം. കെ. മണ്ഡപത്തില്‍, സോണി നരിക്കുഴി തുടങ്ങിയവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments