ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും സെപ്റ്റംബര്‍ 13, 14-തീയതികളില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 13 -ന് രാവിലെ എട്ടുമുതല്‍ കായിക മത്സരങ്ങള്‍ ആരംഭിക്കും. 14-ന് രാവിലെ 8 30-ന്അത്തപ്പൂക്കള മത്സരം നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന കുടുംബ സംഗമവും പൊതുസമ്മേളനവും മന്ത്രി വി .എന്‍ . വാസവന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കവിയും ഗാനരചിതവുമായ വയലാര്‍ ശരത്ചചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായി രിയ്ക്കും .
ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഹേമന്ദ് കുമാര്‍ ഓണ സന്ദേശം നല്‍കും. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, രജിത ഹരികുമാര്‍,പി .ചന്ദ്രകുമാര്‍, സൂസന്‍ തോമസ്, രതീഷ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എഎസ് . അന്‍സല്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് കൈകൊട്ടിക്കളി, സംഗീത വിരുന്ന് എന്നിവ നടക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഒ.ആര്‍. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ബിജോ കൃഷ്ണന്‍, സെക്രട്ടറി സുജ.എസ്. നായര്‍, ജോ. സെക്രട്ടറി ശശിധരന്‍ കീര്‍ത്തനം, ട്രഷറര്‍ കെ.എസ്. സുകുമാരന്‍, ഓണാഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ജി. പ്രദീപ് കുമാര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments