വെള്ളൂര്‍ ടൗണ്‍ സാംസ്‌കാരിക കൂട്ടായ്മയുടെ ഓണപ്പൂരം അവിസ്മരണീയമായ കാഴ്ചകളൊരുക്കി. മാവേലിമന്നനും, ശിങ്കാരിമേളവും, ഭഗവതി തെയ്യവും, കൊട്ടക്കാവടിയുമെല്ലാമായി സംഘടിപ്പിച്ച അവിട്ട ചമയം സാംസ്‌കാരിക ഘോഷയാത്ര വര്‍ണ്ണശബളമായി. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കമ്മറ്റി ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര രക്ഷാധികാരി യു ചന്ദ്രശേഖരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ പുലിയും, കരടിയും ഇറങ്ങിയത് ഘോഷയാത്രയ്ക്ക് ആവേശമുണര്‍ത്തി.
കുട്ടികളും സ്ത്രീകളും, നാട്ടുകാരും, വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ആളുകളും ഘോഷയാത്രയില്‍ പങ്കാളികളായി. ഘോഷയാത്രയ്ക്ക് ശേഷം നടന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ഒ.കെ ശ്യാംകുമാര്‍ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ജമീഷ് വി.എന്‍, രക്ഷാധികാരി യു. ചന്ദ്രശേഖരന്‍, റ്റി ജി രാജീവ്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വരിയ്ക്കാംക്കുന്ന് മാതംഗീ നൃത്ത്യ അവതരിപ്പിച്ച മോഡേണ്‍ കൈകൊട്ടിക്കളി അരങ്ങേറി. പ്രായഭേദമന്യേ നടന്ന മെഗാതിരുവാതിര കളി ആഘോഷത്തിന് മാറ്റ് കൂട്ടി. വിവിധ കലാപരിപാടികളും നടന്നു. മത്സര വിജിയികള്‍ക്ക് സമ്മാനങ്ങളും, ഒപ്പം മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.


.webp)


0 Comments