കാണക്കാരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അധ്യാപകരുടെ നേതൃത്വത്തില്‍ ഏകദിന ഓറിയന്റേഷന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ കാണക്കാരി 96-ാംം നമ്പര്‍ അങ്കണവാടി പരിസരം വൃത്തിയാക്കി. സേവനപ്രവര്‍ത്തനത്തോടൊപ്പം അങ്കണവാടിയിലെ കുട്ടികളുമായി സൗഹൃദം പങ്കുവെച്ച് പാട്ടും കളികളുമായി സ്‌നേഹസന്ദേശം പകര്‍ന്നു നല്‍കിയാണ് ക്യാമ്പ് നടന്നത്. കാണക്കാരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.ജി. അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ രജിത, സ്റ്റാഫ് സെക്രട്ടറി സജേഷ്, അധ്യാപകരായ അന്‍സാരി, സൈജ, അജിത സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments