Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്നുകിടക്കുന്ന നടപ്പാതകള്‍ അപകട ഭീഷണിയാകുന്നു.


പാലാ നഗരത്തില്‍ തകര്‍ന്നുകിടക്കുന്ന നടപ്പാതകള്‍ കാല്‍നടയാത്രികര്‍ക്ക് അപകട ഭീഷണിയാകുന്നു. നടപ്പാതകളിലെ തകര്‍ന്ന ടൈലുകളില്‍ തട്ടി കാല്‍ നടക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ് . പാലാ സെന്റ് തോമസ് സ്‌കൂളിന് മുന്‍വശത്തുള്ള  
നടപ്പാതയിലെ ടൈലുകള്‍ ഇളകി കിടക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ വിഷമത്തിലാക്കുകയാണ് . 


ഈ ഭാഗങ്ങളില്‍ ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാതെ കിടക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട് . രാതി സമയങ്ങളില്‍ കാല്‍നടയാത്രികര്‍ മൂടിയില്ലാത്ത ഓടകളില്‍  വീണ് അപകടത്തില്‍പെടാന്‍ സാധ്യത ഏറെയാണ് . ടൈലുകള്‍ ഇളകിയ നടപ്പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു.    കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി  മാറിയ നടപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്.


Post a Comment

0 Comments