മൊബൈലില്‍ ഒതുങ്ങിയ ഇന്നത്തെ തലമുറക്ക് ജീവിതപാഠം നല്‍കുന്ന, ഡിജിറ്റല്‍ തടവറയില്‍ നിന്ന് സമൂഹസേവനത്തിലേക്ക് പുതുതലമുറയെ കൈ പിടിച്ച് നടത്തുന്ന സംഘടനയാണ് എന്‍ സി സി എന്ന് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. സ്വയം വളര്‍ച്ചക്കും സമൂഹബന്ധത്തിനും സാമൂഹിക ഉത്തരവാദിത്വം ഉണ്ടാകുന്നതിനും എന്‍ സി സി ഏറെ ഉപകാരപ്പെടുന്നുവെന്ന് പാലാ സെന്റ് തോമസ് കോളജില്‍ 5 K നേവല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 ാം തീയതി വരെ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
5k നേവല്‍ യുണിറ്റ് കമാന്റിങ് ഓഫീസര്‍ ക മാന്റര്‍ ഹരി പരമേശ്വറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് റ്റീവ് മാനേജര്‍ റവ. ഫാ മാത്യൂ ആലപ്പാട്ടു മേടയില്‍ ആമുഖ സന്ദേശം നല്‍കി. 5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6 കോളജുകളിലേയും 15 സ്‌കൂളുകളിലെയും 500 ലധികം കേഡറ്റ് സ്സും , അധ്യാപകരും 25 ലധികം ജീവനക്കാരുമാണ് മാണ് 10 ദിവസത്തെ ഈ ക്യാംപില്‍ പങ്കെടുത്തത്. ക്യാംപില്‍ പങ്കെടുത്ത കെഡറ്റുകള്‍ക്ക് പരേഡ് ട്രെയിനിംങ് ,വെപ്പണ്‍ ട്രെയിനിംങ് , നീന്തല്‍, കയാക്കിംങ് ,ഡിസ്സാസ്റ്റര്‍ മാനേജ്‌മെന്റ്, ഫയര്‍ ഫൈറ്റിംങ് , വ്യക്തിത്വ വികസനം, ലഹരി വിരുദ്ധ ക്യംപെയിന്‍ , കരിയര്‍ ഗൈഡന്‍സ്, യോഗ,ഫയറിംങ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.ക്യാംപ് ഡെപ്യൂട്ടി കമാന്റന്റ് സബ് ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക് എന്‍ സി സി നേവല്‍ വിംങ് എ. എന്‍. ഒ. മാരായ ലഫ്റ്റനന്റ് ഫെബി ജോസ്, സനല്‍ രാജ്, വിനായകന്‍ ആര്‍, ലിബിന്‍ അബ്രാഹം, സൗമ്യ സുരേന്ദ്രന്‍, കെഡറ്റ് ക്യാപ്റ്റന്‍ കണ്ണന്‍ ബി നായര്‍, പെറ്റി ഓഫീസര്‍ കെഡറ്റ് ജോണ്‍ റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments