ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടുന്നുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളിക്കാറുണ്ട്. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി. ഒരു ടീമില്‍ 7 പേര്‍ എന്നതാണ് കണക്ക്. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിന് മുമ്പായി പിടിക്കണം. പന്ത് കൈപ്പിടിയില്‍ ഒതുക്കിയാലും, പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കമ്പ് തെറിപ്പിക്കാന്‍ സാധിച്ചാലും ആദ്യം പന്ത് തട്ടിയയാള്‍ പുറത്താകും. എല്ലാ തിരുവോണ ദിനത്തിലും കുറിച്ചിത്താനം അമ്പലം ഭാഗത്ത് കുട്ടികളും മുതിര്‍ന്നവരും അടക്കം തലപ്പന്ത് കളിയ്ക്കാറുണ്ട്. ഇത്തവണയും നിരവധി പേരാണ് കളിയില്‍ പങ്ക്‌ചേരാനെത്തിയത്. bjp കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, അജിത് വട്ടക്കണ്ടം, കുരുട്ടാങ്കിയില്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments