പാലാ തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്‌സല്‍ ലോറി മറിഞ്ഞ് അപകടം. പുലര്‍ച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും വന്ന ലോറി നെല്ലാപ്പാറയിലെ കൊടും വളവില്‍ താഴേക്ക് മറിയുകയായിരുന്നു. ക്യാബിന്റെ ഉള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയര്‍ഫോഴ്‌സ് എത്തി വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പാഴ്‌സലുമായി പാലാ റിലയന്‍സ് ഷോപ്പിലേക്ക് വരികയായിരുന്നു വാഹനം. വാഹനം ഓടിച്ചിരുന്ന ആഷിക്ക്, സഹായി വിഷ്ണു എന്നവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ആഷിക് ഐസിയുവിലാണ്. തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഇരുവരും ചികിത്സയില്‍ കഴിയുന്നത്.





0 Comments