Breaking...

9/recent/ticker-posts

Header Ads Widget

പോവ സ്ലിംx ഫൈവ് ജിയുടെ ഒഫീഷ്യല്‍ ലോഞ്ച്


ടെക്നോ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും സ്ലിമ്മസ്റ്റ് സ്മാര്‍ട്ട് ഫോണായ പോവ സ്ലിംx ഫൈവ് ജിയുടെ ഒഫീഷ്യല്‍ ലോഞ്ച് കോട്ടയം മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ സിനിമാതാരം ഹണി റോസ് നിര്‍വഹിച്ചു. ത്രിഡി കര്‍വ്ഡ് ആമോലെഡ് ഡിസ്പ്ലേയുള്ള പോവ സ്ലിം ഫൈവ്ജി ഫോണില്‍ 5160 എംഎഎച്ച് ബാറ്ററിയാണ്  ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഹോറിസോണ്ടല്‍ ക്യാമറ മൊഡ്യൂള്‍, ലോകത്തിലെ തന്നെ ആദ്യ മൂഡ് ലൈറ്റ്  സജ്ജീകരണം തുടങ്ങി ഒട്ടനവധി സവിശേഷതകളോടെയാണ് ഈ പുതിയ സ്മാര്‍ട്ട് ഫോണ്‍ ടെക്നോ അവതരിപ്പിച്ചിട്ടുള്ളത്. 



മൈജിയില്‍ നിന്നും സെപ്തംബര്‍ 30നുള്ളില്‍ പോവ സ്ലിം ഫൈവ് ജി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1 വര്‍ഷ അധിക വാറന്റിയും ലഭ്യമാക്കിയിട്ടുണ്ട്. മൈജിയുടെ 140 ഷോറൂമുകളില്‍ ഫോണ്‍ ലഭ്യമാണ്. ടെക്നോ പോവ സ്ലിം ഫൈവ് ജി ഫോണിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നറുക്കെടുപ്പിലൂടെ 3 കസ്റ്റമേഴ്സിന് ഫോണുകള്‍ നല്‍കി. ടെക്നോ കമ്പനിയുടെയും, മൈജി ഫ്യൂച്ചറിന്റെയും വിവിധ ഭാരവാഹികള്‍പങ്കെടുത്തു.


Post a Comment

0 Comments