Breaking...

9/recent/ticker-posts

Header Ads Widget

പ്രിന്‍സ് ലൂക്കോസിന് നാടിന്റെ അന്ത്യാഞ്ജലി.


അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ്  പ്രിന്‍സ് ലൂക്കോസിന് നാടിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച അന്തരിച്ച പ്രിന്‍സ് ലുക്കോസിന്റെഭൗതികശരീരം ഏറ്റുമാനൂരില്‍ പൊതുദര്‍ശനത്തിന് വച്ചു. കാരിത്താസ് ആശുപത്രി യില്‍ നിന്നും മൂന്നുമണിയോടെ യാണ് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സജ്ജമാക്കിയ പന്തലില്‍   പൊതുദര്‍ശനത്തിനായി എത്തിച്ചത്. പുരോഹിതന്മാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. മന്ത്രി വി എന്‍ വാസവന്‍, മോന്‍ സ് ജോസഫ് എംഎല്‍എ, പിസി തോമസ് എക്‌സ് എം പി, ജോണി നെല്ലൂര്‍ എക്‌സ് എംഎല്‍എ, ഏറ്റുമാനൂര്‍ നഗരസഭ ലൗലി ജോര്‍ജ്,  യുഡിഎഫ് ,എല്‍ഡിഎഫ് , എന്‍ഡിഎ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

തുടര്‍ന്ന് മൂന്നരയോടെ മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി അതിരം പുഴയിലും അവിടെ നിന്നും കോട്ടയം കളക്ടറേറ്റ് പടിക്കലും എത്തിച്ചു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍  പൊതുദര്‍ശനത്തിന് എത്തിച്ചു. പി.ജെ ജോസഫ് അടക്കമുള്ള നേതാക്കള്‍, സഹപ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി ഭൗതികശരീരം പാറമ്പുഴയിലെ  ഭവനത്തില്‍ എത്തിച്ചു .. ബുധനാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷ കള്‍ക്കുശേഷം പാറമ്പുഴ ബദ്‌ലഹേം പള്ളിയില്‍ സംസ്‌കാരചടങ്ങ്നടക്കും.


Post a Comment

0 Comments