ഏറ്റുമാനൂരില്‍ പ്രധാന റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ രൂപപ്പെട്ട കുഴി ബസ് യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. എം.സി റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുന്നില്‍ തകര്‍ന്ന മാന്‍ ഹോളുകള്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്.
നാളുകളായി അപകട ഭീഷണി ഉയര്‍ത്തുന്ന കുഴികള്‍ അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. BSNL ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ കടന്നു പോകുന്ന മാന്‍ ഹോളിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
0 Comments