Breaking...

9/recent/ticker-posts

Header Ads Widget

സാന്തോം ആക്ടിവിറ്റി കൊളീജിയം (SAC) പദ്ധതിക്ക് തുടക്കമായി.



പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സാന്തോം ആക്ടിവിറ്റി കൊളീജിയം (SAC) പദ്ധതിക്ക് തുടക്കമായി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കായികാധ്യാപകനുമായ വി.സി.ജെയിംസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 

പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ  മികവുറ്റവരാക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണ്  SAC ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ, കരാട്ടെ, സ്‌കേറ്റിംഗ്, ഫുട്‌ബോള്‍, വോളിബോള്‍, നെറ്റ്‌ബോള്‍, ചിത്രരചന, സംഗീതം, ബ്രേക്ക് ഡാന്‍സ്, ലാംഗ്വേജ് ലാബ് തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. SAC ഉദ്ഘാടനത്തോടൊപ്പം അധ്യാപക ദിനാചരണവും നടന്നു.അധ്യാപകര്‍ക്ക് കുട്ടികള്‍ ആദരമര്‍പ്പിക്കുകയും പൂക്കള്‍ സമ്മാനിക്കുകയും ചെയ്തു. സീനിയര്‍ അധ്യാപികയായ  ബിന്ദുമോള്‍ സിറിയക്കിനെ  പൊന്നാട അണിയിച്ച് ആദരിച്ചു.സമ്മേളനത്തില്‍ സീനിയര്‍ അസിസ്റ്റന്റ് ജൂലി ജോസഫ്, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ റവ.ഫാ.റെജി മോന്‍ സ്‌കറിയ, സ്‌കൂള്‍ ഹെഡ് ബോയ് സിറിയക് ഡയസ്, ജോസഫ് ഫെലിക്‌സ് ജിന്നി, ശ്രീ. ജോബി വര്‍ഗീസ് കുളത്തറ എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments