Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണജയന്തി ദിനം ആചരിച്ചു


എലിക്കുളത്ത് ശ്രീനാരായണജയന്തി ദിനം എസ് എന്‍ ഡി പി ശാഖാ
യോഗത്തിന്റെയും യൂത്ത്മൂവ്‌മെന്റ്, വനിതാ സംഘം, കുടുംബയൂണിറ്റുകള്‍,  ഗുരുധര്‍മ്മ പ്രചരണ സഭ കാളകെട്ടി യൂണിറ്റ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.  ജയന്തി ദിനാഘോഷത്തിന് ശാഖാ യോഗം പ്രസിഡന്റ്  ബിജു കെ. എസ്. കൊടയ്ക്കനാല്‍ ശാഖാങ്കണത്തില്‍ പീത പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. രഥഘോഷയാത്ര, താലപ്പൊലികളുടെയും, വാദ്യമേളങ്ങളുടെയും, കാവടികളുടെയും അകമ്പടിയോടുകൂടി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. മഞ്ചക്കുഴി ജംഗ്ഷനിലെ പന്തലില്‍ ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം ഗീതാ സജി വേലിയ്ക്കാത്ത് പീടിക ചതയ സന്ദേശം നല്‍കി. വിശേഷാല്‍ പൂജകള്‍, എന്‍ഡോവ്മെന്റ് വിതരണം, അന്നദാനം എന്നീ ചടങ്ങുകളും നടന്നു.



Post a Comment

0 Comments