ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും എസ്എന്‍ഡിപി ശാഖാ യോഗങ്ങളുടെയും വിവിധ ഗുരുക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ലോകസമാധാനത്തിന്റെ ശാന്തി സന്ദേശമായ ഗുരു അരുളുകളുടെ സന്ദേശവാഹകരായി ശ്രീനാരായണ സമൂഹം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആണ് ജയന്തി ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ നാല്‍പ്പതാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം നേതൃത്വത്തില്‍ പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. സ്ത്രീകളടക്കം 100-കണക്കിനാളുകള്‍ പങ്കെടുത്തു. കുറുമുള്ളൂര്‍ 41 നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗം, മാടപ്പാട് ,പുന്നത്തുറ, കട്ടച്ചിറ പേരൂര്‍ എസ്എന്‍ഡിപി ശാഖ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനയും വര്‍ണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ഘോഷയാത്രകളില്‍ പങ്കുചേര്‍ന്നു. ഗുരുദേവ ജയന്തി ദിനത്തെ വരവേല്‍ക്കുന്നതിന്റെ പ്രതീകമായി നാടെങ്ങും പീത പതാകകള്‍ ഉയര്‍ന്നിരുന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുകമ്പയുടെയും വിശ്വ മാനവികതയുടെയും സന്ദേശവുമായാണ് ജയന്തി ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.
0 Comments