എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ഇടപ്പാടി ശാഖയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ജയന്തി സമ്മേളനം എസ്എന്‍ഡിപി യോഗം യൂണിയന്‍ ചെയര്‍മാന്‍ ഒ. എം സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശാഖാ യോഗം പ്രസിഡന്റ് വത്സല ബോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് റ്റി. ആര്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ ജി. ഷാജി ആശംസ പ്രസംഗം നടത്തി. ഇടമറ്റം ഷൈലജ മനോജ് പ്രഭാഷണം നടത്തി. ഇടപ്പാടി ശാഖയോഗം ഓഫീസില്‍നിന്ന് ഘോഷയാത്ര ആരംഭിച്ച് ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ സമാപിച്ചു. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.





0 Comments