Breaking...

9/recent/ticker-posts

Header Ads Widget

സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഓണാഘോഷ പരിപാടികള്‍



സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. സോപാനം സ്‌കൂള്‍ ഡയറക്ടര്‍ കലാശ്രീ വിനോദ് ഇടമുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുതിര്‍ന്ന രക്ഷാകര്‍ത്തൃ പ്രതിനിധി തങ്കമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ചിത്രരചനാ മത്സരത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടിന്റെ വായ്ത്താരികളും വൈവിധ്യമാര്‍ന്ന ഓണക്കളികളും ആഘോഷത്തെ അവിസ്മരണീയമാക്കി. ഓണപ്പായസ വിതരണവും നടന്നു. അധ്യാപകരായ ടോം ജോസഫ്, ഇത്തിത്താനം ജയചന്ദ്രന്‍, ഹരികൃഷ്ണന്‍, വിനോദ് ഇടമുള തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments