Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി



കേരള സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് പാലാ സ്‌പോര്‍ട്‌സ് അരീനയില്‍ തുടക്കമായി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 

മത്സരത്തിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി കെ സദന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ്  ജി പ്രശാന്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി മുഹമ്മദ് താരിഖ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.കെഡിബിഎസ്എ സെക്രട്ടറി ലൗജന്‍ എന്‍.പി, ട്രഷറര്‍ ടി.ബി ബിനുരാജ്, മാത്യു ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജു സി.എസ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, ട്രഷറര്‍ പ്രദീപ് പി പ്രഭ, ബിജോമോന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments