പാലാ നഗരസഭയില്‍ സ്വച്ഛതാ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലിയില്‍ എം.ജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്സ് വോളണ്ടിയര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ ശുചിത്വ സന്ദേശം നല്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.


.webp)


0 Comments