Breaking...

9/recent/ticker-posts

Header Ads Widget

താമരത്തോട്ടം കൗതുകമാവുന്നു



ആയിരം ഇതളുകളുള്ള താമരപ്പൂ വിരിയുന്ന താമരത്തോട്ടം കൗതുകമാവുന്നു. കാണക്കാരി മണ്ണുമാലില്‍ സുരേഷിന്റെ ഭാര്യ നിഷ  വീടിനുസമീപത്താണ് വിവിധ ഇനം താമരകളുള്ള പൂന്തോട്ടം ഒരുക്കിയത്. ഒന്നര വര്‍ഷക്കാലം മുമ്പ് ഓണ്‍ലൈനിലൂടെയാണ് ഇവര്‍ താമര തൈകള്‍ സ്വന്തമാക്കിയത്. സഹസ്രദളം, ലക്ഷ്മി, പിങ്ക് ക്ലൗഡ്, ബുച്ച കാമില, പകുവാന്‍ തുടങ്ങിയ വിവിധ ഇനങ്ങളില്‍പ്പെട്ട താമരപ്പൂക്കള്‍ നിഷയുടെ താമരത്തോട്ടത്തില്‍ കൗതുകകാഴ്ചയൊരുക്കുകയാണ്. ചെടിച്ചട്ടികളില്‍ വെള്ളം നിറച്ച് അധിക ചൂടും വെയിലും ഏല്‍ക്കാത്ത വിധമാണ് പരിപാലനം. ശ്രദ്ധയോടെയുള്ള പരിചരണ ത്തിലൂടെയാണ് സഹസ്രദള പത്മം വിരിയിച്ചെടുത്തത്. 
നിഷയുടെ വീടിനോട് ചേര്‍ന്ന് വിവിധയിനം ചെടികള്‍  മുറ്റത്തും ടെറസിലും ആയി നട്ടു പരിപാലിക്കുന്നുണ്ട്. താമരകള്‍ മാത്രമുള്ള ഒരു പ്രത്യേക വിഭാഗം പൂന്തോട്ടത്തിലുണ്ട്. അപൂര്‍വമായി മാത്രമാണ് സഹസ്രദളം വിരിയാറുള്ളത്. ഇതിന് വിത്ത് ഇല്ല എന്ന പ്രത്യേകതയുമുണ്ട്.  സഹസ്രദളത്തിന്റെ രണ്ട് വെറൈറ്റികളാണ് നിഷ ഇവിടെ പരിപാലിക്കുന്നത്. ആദ്യമായി വിരിഞ്ഞ സഹസ്രദള പത്മം  മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന്നിഷപറഞ്ഞു.


Post a Comment

0 Comments