Breaking...

9/recent/ticker-posts

Header Ads Widget

ആശാ പ്രവര്‍ത്തകര്‍ക്കായി പത്താം മോഡ്യൂള്‍ ട്രെയിനിങ് ആരംഭിച്ചു




ളാലം ബ്ലോക്ക് പഞ്ചായത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കായി പത്താം മോഡ്യൂള്‍ ട്രെയിനിങ്  ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റിയിലെയും ആശ പ്രവര്‍ത്തകര്‍ക്കായാണ് മൂന്ന് ദിവസത്തെ ട്രെയിനിംഗ് നടത്തുന്നത്. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില മാത്തുക്കുട്ടി അധ്യക്ഷയായിരുന്നു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് ജി, ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍  ഓഫീസര്‍ ഡോ. ബിജു ജോണ്‍ , പബ്ലിക് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ വനജ, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജയലക്ഷ്മി വിജയന്‍, സാന്ദ്ര മരിയ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments