സീനിയേഴ്‌സിനെ സ്മാര്‍ട്ടാക്കാന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് . ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി സുന്ദരം സായാഹ്നം, സ്മാര്‍ട്ട് സീനിയേഴ്സ് പദ്ധതി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ വയോജന സൗഹൃദമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബും പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഫാ. ജോസഫ് പുത്തന്‍പുര നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ, നിയമ ബോധവല്‍ക്കരണം, മെഡിക്കല്‍ ക്യാമ്പ്, വയോജനസംഗമം എന്നിവയും നടത്തി.





0 Comments