Breaking...

9/recent/ticker-posts

Header Ads Widget

തിരുകുടുംബ സംഗമം സംഘടിപ്പിക്കുന്നു



വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലായിലും പരിസരപ്രദേശങ്ങളിലും ആയി വിവിധ സഭകളിലെ സിസ്റ്റേഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന 550 പരം വയോജനങ്ങളുടെയും 600 പരം കുട്ടികളുടെയും ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. ളാലം പഴയ പള്ളിയില്‍ വച്ച് ഒക്ടോബര്‍  ഒന്നാം തീയതി ബുധനാഴ്ച 9 മുതല്‍ 4 വരെ പാലാ ഏരിയ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് തിരുകുടുംബ സംഗമം നടക്കുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്യും. ഫാദര്‍ ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും. 

ഫാദര്‍ ജോസ് കാക്കല്ലില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എ കെ സി സി ഗ്ലോബല്‍ പ്രസിഡന്റ്  രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സിസ്റ്റര്‍ അമല എസ് ഡി, ബെന്നി ജോണ്‍ കന്യാട്ടുകുന്നില്‍ എന്നിവര്‍ സംസാരിക്കും. മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ സമ്മാനദാനം നിര്‍വഹിക്കും. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി തങ്കച്ചന്‍ കാപ്പന്‍, പ്രസിഡന്റ് ബെന്നി കന്യാട്ടുകുന്നേല്‍, ജോഷി വട്ടക്കുന്നേല്‍, തോമസുകുട്ടി ചെറുവള്ളി, സോജന്‍ കല്ലറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments