വിശ്വ കുടുംബം കൂട്ടായ്മ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികാഘോഷവും, ഓണാഘോഷ പരിപാടിയും ഏറ്റുമാനൂര്‍ മാധവം ഓഡിറ്റോറിയത്തില്‍ നടന്നു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് MG മുരളീധരന്‍ അധ്യക്ഷനായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. ജീവിത ശൈലിയും ആരോഗ്യപരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ: സിന്ധു മോള്‍ ജേക്കബ് ക്ലാസ്സ് എടുത്തു. സെക്രട്ടറി കെ.വി രാജു, വൈസ് പ്രസിഡന്റ പ്രദീപ് കുമാര്‍, രക്ഷാധികാരി പി.പി രവീന്ദ്രന്‍, ഖജാന്‍ജി ഷിജു പി.ആര്‍, രേഷ്മ റോമിഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അരങ്ങേറി.
0 Comments