കപ്പയുടെ തണ്ടുകള്‍ നല്‍കിയത് മുത്തോലി പഞ്ചായത്തിലെ കര്‍ഷകനായ തോപ്പില്‍ ഷൈബു തോമസാണ്. മുത്തോലി ഗ്രാമപഞ്ചായത്തംഗം nk ശശി കുമാര്‍ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. സ്ഥലം പാട്ടത്തിന് എടുത്താണ് കപ്പ നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഉഴവൂര്‍ OLL HSS 10 -ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ യദുവിന്റെ കൃഷികളില്‍ ഏത്ത, ഞാലിപൂവന്‍, പൂവന്‍, റോബല്റ്റ, കദളി, ചെങ്കദളി, ചുണ്ടില്ലാന്‍, പാളയം കോടന്‍, മലവാഴ, മഞ്ചേരികുള്ളന്‍, തുടങ്ങിയ വാഴകളും ഉള്‍പ്പെടുന്നു. അച്ഛന്‍ വിനോദ് ശാന്തിയും കവയിത്രി കൂടിയായ അമ്മ സുജിതയും, യദുവിന് കൃഷി ചെയ്യാന്‍ പിന്തുണയും സഹായവും നല്‍കുന്നു.
0 Comments