Breaking...

9/recent/ticker-posts

Header Ads Widget

റവന്യൂ ജില്ലാ കായിക മേളയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണമൊരുക്കി നല്‍കുന്നു



പാലായില്‍ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ കായിക മേളയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണമൊരുക്കി നല്‍കുന്നു.മുന്‍ വര്‍ഷങ്ങളില്‍, ഒഫിഷ്യല്‍സിന് മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്. ഇപ്രാവശ്യം വിദ്യാഭ്യാസ ഉപഡയറക്ടര്‍  ഹണി ജി അലക്‌സാണ്ടര്‍ വിളിച്ച് ചേര്‍ത്ത സംഘാടക സമിതിയില്‍  ഫുഡ് കമ്മറ്റി KSTA ഏറ്റെടുക്കുകയായിരുന്നു. 
ഒരു ദിവസം 1600 ല്‍ പരം കുട്ടികള്‍ക്കും ഒഫിഷ്യല്‍സിനും ചോറിനൊപ്പം മീന്‍ കറി, സാമ്പാര്‍, പുളിശേരി, തോരന്‍, അച്ചാര്‍ തുടങ്ങിയ വിഭവങ്ങളാണ് ആദ്യ ദിനത്തില്‍  നല്‍കിയത്, രണ്ടാം ദിവസം ബീഫ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 ദിവസമായി 5000 പേര്‍ക്ക് ഭക്ഷണം നല്‍കും, സര്‍ക്കാര്‍ ഫണ്ടിനൊപ്പം Sponosrship ഉം കണ്ടെത്തിയാണ് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നത്. ഊണിന് ഉള്ള അരി ജില്ലാ വ്യവസായ കേന്ദ്രമാണ്  നല്‍കുന്നത് . ജില്ലയുടെ ചുമതലയുള്ള മന്ത്രി  വി.എന്‍ വാസവന്‍ നേതൃത്വം നല്‍കുന്നു. കെഎസ്ടിഎ സംസ്ഥാന എക്‌സി കമ്മറ്റിയംഗങ്ങള്‍ ആയ കെവി അനിഷ് ലാല്‍, കെ.ജെ പ്രസാദ് സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ ആയ വി.കെ ഷിബു, ബിനു എബ്രഹാം, ജാസ്മിന്‍ പി.എ ജില്ലാ ഭാരവാഹികള്‍ ആയ കെ രാജ്കുമാര്‍, റ്റി രാജേഷ്, റിമ വി കുരുവിള, ജില്ലാ കമ്മറ്റിയംഗങ്ങള്‍ ലിജോ ആനിത്തോട്ടം, അനിഷ് നാരായണന്‍, രാഹുല്‍ കെ സോമന്‍, അനുപ് സി മറ്റം, ഇന്ദുലേഖ തുടങ്ങിയവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.


Post a Comment

0 Comments