Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ മേധാ പട്കര്‍ പ്രഭാഷണം നടത്തും



പാലാ അല്‍ഫോന്‍സാ കോളേജില്‍ റവ. ഡോ ജോസ് ജോസഫ് പുലവേലില്‍ മെമ്മോറിയല്‍ പ്രഭാഷണ പരമ്പരയില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും പരിസ്ഥിതി സംരക്ഷകയുമായ  മേധാ പട്കര്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ 9 വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച്  ജനാധിപത്യ വികസനത്തിന് പുതുതലമുറ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ അധികരിച്ചാണ്  മേധാ പട്കര്‍ സംസാരിക്കുന്നത്.  പ്രിന്‍സിപ്പല്‍  ഡോക്ടര്‍ സിസ്റ്റര്‍ മിനിമോള്‍ മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോളേജ് ബര്‍സാര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍,  ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടര്‍ സോണിയ സെബാസ്റ്റ്യന്‍,  ലെഫ്റ്റനന്റ് അനു ജോസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബല്‍ യൂത്ത് പ്രസിഡന്റ്  ഫെലിക്‌സ് പടിക്കമ്യാലില്‍ എന്നിവര്‍ സംസാരിക്കും. 
കോളേജിന്റെ മുന്‍ ബര്‍സാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാര്‍ത്ഥം കോളജിലെ ഇംഗ്ലീഷ് വിഭാഗമാണ് ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം ഡോ. ശശി തരൂര്‍  നിര്‍വഹിക്കുകയും തൂലിക പടവാളിനേക്കാള്‍ ശക്തമോ ? എന്ന വിഷയത്തില്‍ ആദ്യ പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. കോളേജിലെ അക്കാദമിക , കലാ, കായിക രംഗങ്ങളില്‍ വളരെ സജീവമായ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഒളിമ്പ്യന്‍ സിനി ജോസ്, ചലച്ചിത്രതാരം മിയ ജോര്‍ജ് ഉള്‍പ്പെടെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാല്‍ സമ്പന്നമാണ് ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ്.  അറുപതില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  ഏറെ വെല്ലുവിളികളെ അതിജീവിച്ച്, ഒരു വനിതാ കോളേജ് എന്ന ആശയം  മുന്നോട്ടുവച്ച ക്രാന്തദര്‍ശിയായ  സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ  സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്,മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്  എന്നിവരുടെ പൈതൃക പരിപാലനയിലാണ്  അല്‍ഫോന്‍സ കോളേജ് പുരോഗതി പ്രാപിച്ചത്. 1964ല്‍ 400 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ കലാലയം ഇന്ന് പതിമൂന്ന് ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര കോഴ്‌സുകളുമായി വിദ്യാഭ്യാസ രംഗത്ത് മുന്നേറുകയാണ്. സാമൂഹിക ജീവിതത്തിന്റെ   എല്ലാ മേഖലകളിലും ഒരു അല്‍ഫോന്‍സിയന്‍ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ്. ഷൈനി വിത്സണ്‍, പ്രീജാ ശ്രീധരന്‍, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അര്‍ജുന അവാര്‍ഡ് ജേതാക്കളെയും രാജ്യത്തിന്  സമ്മാനിക്കാന്‍ കഴിഞ്ഞ ഏക  കലാലയമെന്ന അഭിമാനം  അല്‍ഫോന്‍സയ്ക്കു മാത്രം സ്വന്തമാണ്. അക്കാദമിക് മേഖലയില്‍  ഇക്കഴിഞ്ഞ എം.ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയില്‍ 29 റാങ്കുകളും 1 എസ് ഗ്രേഡും 46 എ + ഗ്രേഡുകളും 41 എ ഗ്രേഡുകളും നേടി. യൂണിവേഴ്‌സിറ്റിയിലെ   മികച്ച റിസള്‍ട്ട് എന്ന നേട്ടം കൈവരിക്കാനും കഴിഞ്ഞതായി കോളേജ് പ്രിന്‍സിപ്പല്‍  ഡോക്ടര്‍ സിസ്റ്റര്‍ മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോക്ടര്‍ സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളേജ് ബര്‍സാര്‍ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് ബര്‍സാര്‍ ഫാദര്‍ കുര്യാക്കോസ് വടക്കേതകിടിയേല്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍,  അസിസ്റ്റന്റ് പ്രൊഫസര്‍ ആഷ്ലി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു.


Post a Comment

0 Comments