Breaking...

9/recent/ticker-posts

Header Ads Widget

NCP-S കോട്ടയം ജില്ലാ നേതൃക്യാമ്പ് ഒക്ടോബര്‍ 18, 19 തീയതികളില്‍



NCP-S കോട്ടയം ജില്ലാ നേതൃക്യാമ്പ് ഒക്ടോബര്‍ 18, 19 തീയതികളില്‍ ഇടമറ്റം ഓശാന മൗണ്ടില്‍  നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.  ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

 വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, മാത്യൂസ് ജോര്‍ജ് ,മുരളി പുത്തന്‍വേലി, ടി.വി ബേബി, കാണക്കാരി അരവിന്ദാക്ഷന്‍ എസ്.ഡി സുരേഷ്ബാബു ,ജോസ് കുറ്റിയാനിമറ്റം, കുര്യന്‍ എബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും.  സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.എം സുരേഷ് ബാബു  രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ക്ലാസ് നയിക്കും.   സമാപന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. അഫ്‌സല്‍ മഠത്തില്‍, പി.ജെ കുഞ്ഞുമോന്‍,  ബി രവികുമാര്‍, അഡ്വക്കേറ്റ് ആര്‍ സതീഷ് കുമാര്‍, കെ.ആര്‍ രാജന്‍, അനിത കുന്നത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കപ്പക്കാല, പാലാ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത് ഗോപി പുറക്കാട്ട് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments